പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം പുറത്തിറക്കിയ ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടുവിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പേരും. ഡെഫ്ളിമ്പിക്സ്, ഓൺലൈൻ ബാങ്കിംഗ്, കാർപൂളിംഗ് എന്നിവയുൾപ്പെടെ 10,000 പുതിയ വാക്കുകളാണ് ഇന്ത്യയിലെ ശബ്ദരഹിത നിഘണ്ടുവിന്റെ ഡിജിറ്റൽ വേർഷനിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലാണ് ഷാരൂഖിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.
വലതുകൈയുടെ ആദ്യ മൂന്നു വിരലുകൾ തോക്ക് പോലെ പിടിച്ച് ഹൃദയത്തിന് മേലെ രണ്ടുതവണ തട്ടിയാൽ അത് ആംഗ്യഭാഷയിൽ ഷാരൂഖ് ഖാൻ എന്നായിരിക്കും ഇനി അർത്ഥം.
Post Your Comments