Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

റിലീസിന് തയ്യാറെടുത്ത് ‘ഉടുമ്പ്’: ആവേശത്തോടെ പ്രേക്ഷകർ

200 അധികം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം ‘ഉടുമ്പ്’ പ്രദർശനത്തിനൊരുങ്ങുന്നു. തീയേറ്ററുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് ഗവണ്‍മെന്റ് സൂചന നല്‍കിയ പശ്ചാത്തലത്തിലാണ് പൂജ അവധിക്ക് ഉടുമ്പ് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളത്. 200 അധികം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ. ധർമ്മജൻ ബോൾഗാട്ടി, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു, ജിബിൻ സാഹിബ്, എൻ.എം ബാദുഷ, എൽദോ ടി.ടി, ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മോളിവുഡിൽ ആദ്യമായി റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവരാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എൻ.എം ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു. പി.ആർ.ഒ- പി ശിവപ്രസാദ്, സുനിത സുനിൽ.

shortlink

Related Articles

Post Your Comments


Back to top button