![](/movie/wp-content/uploads/2021/09/lena.jpg)
മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നടിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ എല്ലാം മികച്ചതാക്കാൻ ലെനയ്ക്ക് സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ലെന പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി നാദിയ മൊയ്തുവിനൊപ്പമുള്ള ചിത്രമാണ് ലെന പങ്കുവെച്ചിരിക്കുന്നത്.
പുതിയ ചിത്രത്തിൽ നാദിയയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ലെന പങ്കുവെയ്ക്കുന്നു. നാദിയയെ കാണുമ്പോൾ തനിക്ക് ഓർമ്മ വരുന്ന രസകരമായ ഒരു ചിത്രത്തിലെ രംഗത്തെ കുറിച്ചും ലെന പറയുന്നുണ്ട്.
‘നാദിയ മാമും മോഹൻലാലും ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ലെ എക്സ് റേ വിഷൻ സൺഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഓരോ തവണയും ഇവരെ കാണുമ്പോൾ ആ രംഗം എന്റെ മനസ്സിലൂടെ കടന്നു പോകും. ഈ ഊഷ്‌മളയായ രാജ്ഞിയോടൊപ്പം ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്’ ലെന കുറിച്ചു.
https://www.instagram.com/p/CUMHiIWhlB_/?utm_source=ig_web_copy_link
മമ്മൂട്ടി നായകനാകുന്ന അമൽ നീരദ് ചിത്രത്തിലാണ് നാദിയ ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ലെനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ലെന പങ്കുവെച്ചത്.
Post Your Comments