GeneralKollywoodLatest NewsNEWS

മരിക്കുന്നതിന് മുൻപ് ബാലു എന്റെ ഫോട്ടോയിൽ ഉമ്മവെച്ചു, കാണണമെന്ന് പറഞ്ഞിരുന്നു: ഇളയരാജ

2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം

ഗായകൻ എസ്‌.പി.ബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. ഇപ്പോഴിതാ അനശ്വര ഗായകന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ പ്രിയസുഹൃത്തിനെ ഓർത്തുകൊണ്ട് ഇളയരാജ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മരിക്കുന്നതിന് മുൻപ് തന്നെ കാണണമെന്നാണ് ബാലസുബ്രഹ്മണ്യം പറഞ്ഞതെന്ന് ഇളയരാജ പറയുന്നു.

‘എസ്പിബിയുടെ ആരോഗ്യനില മോശമായപ്പോൾ ബാലുവിനായി എന്തെങ്കിലും ചെയ്യാൻ പലരും ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ,) എന്ന വീഡിയോ ചെയ്തത്. ഈ വീഡിയോ മകൻ എസ്പിബിക്ക് കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഫോണിലുണ്ടായിരുന്ന എന്റെ ഫോട്ടോയിൽ ഉമ്മ വച്ചുവെന്ന് ചരൺ പിന്നീട് എന്നോട് പറഞ്ഞു. അന്ത്യം അടുത്ത നിമിഷങ്ങളിൽ ആരെയെങ്കിലും കാണണമോയെന്നു ചോദിച്ചപ്പോൾ രാജ വരുമെങ്കിൽ വരാൻ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്,’ ഇളയരാജ പറഞ്ഞു.

2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം.

shortlink

Related Articles

Post Your Comments


Back to top button