കൊച്ചി: ആ നായകനൊപ്പം അഭിനയിച്ചു അല്ലെങ്കില്‍ ഈ നായകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല അത് എന്റെ സ്വപ്നങ്ങളില്‍ ഒന്നാണ് എന്നൊക്കെ പറയുന്ന നിരവധി നായിക നടിമാര്‍ മലയാളം സിനിമാ മേഖലയിലുണ്ട് എന്നാല്‍ തന്റെ മുന്നില്‍ വരുന്ന സിനിമകളെയും അതില്‍ താന്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങളെയും കുറിച്ച് മാത്രം ചിന്തിക്കുന്ന നടിയാണ് രജീഷ വിജയന്. തന്റെ സിനിമാ കാഴ്ചപാടുകള്‍ ക്ലീഷേ എന്ന രീതിയില്‍ ഒതുക്കാതെ സിനിമയിലെ തന്റെ ഭാവിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംവദിക്കുകയാണ് രജീഷ വിജയന്.
ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വ്വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. ഒപ്പം അഭിനയിക്കാന്‍ മോഹമുള്ള നിരവധി നടന്മാര് ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ലിസ്റ്റ് ഒരുപാടുണ്ടെന്ന് രജീഷ പറഞ്ഞു.
‘ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത് അത് പോലെ ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം’, രജീഷ വിജയന് പറഞ്ഞു.
Post Your Comments