
മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെതന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലിനൊപ്പം ഒരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.
’12th മാനി’ന്റെ ലൊക്കേഷനിൽനിന്നും പകർത്തിയതാണ് ചിത്രങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘നടന വിസ്മയം….Lt Col പത്മഭൂഷൺ ഭരത് മോഹൻലാൽ..നമ്മുടെ സ്വന്തം ലാലേട്ടൻ….അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി’ എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CUNdpl_pE5L/?utm_source=ig_embed&utm_campaign=loading
Post Your Comments