കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ തിയേറ്ററുകള്‍ അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമുകൾക്ക് പുറമേ പ്രാദേശികമായും ഒട്ടേറ ഒടിടി പ്ലാറ്റ്ഫോമുകള് നിറഞ്ഞു തുടങ്ങി. ഇപ്പോഴിതാ 400 കോടി രൂപയോളം വാഗ്ദാനം ചെയ്തിട്ടും ഒടിടി പ്ലാറ്റ്ഫോമുകളില്‍ തന്റെ സിനിമകൾ ആദ്യം റിലീസ് ചെയ്യില്ല എന്ന് അറിയിച്ചിരിക്കുകയാണ് പ്രശസ്ത നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ആദിത്യ ചോപ്ര. തന്റെ സിനിമകൾ ആദ്യം തിയറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നും അതിനു ശേഷമേ ഒടിടിക്ക് നൽകുകയുള്ളൂ എന്നും ആദിത്യ ചോപ്ര വ്യക്തമാക്കി.
റണ്‍ബീര്‍ കപൂറും സഞ്ജയ് ദത്തും പ്രധാനവേഷങ്ങളിലെത്തുന്ന ഷംഷേര, റാണി മുഖര്‍ജിയും സെയ്ഫ് അലിഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബണ്ടി ഓര് ബബ്ലി 2, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം ലഭിക്കുന്നതിനാണ് ആദിത്യ ചോപ്രയെ ഒടിടി പ്ലാറ്റ്ഫോമുകള് സമീപിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments