മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങൾക്ക് മുൻപാണ് താരം തന്റെ രണ്ടാം വിവാഹവാർത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യൽ മീഡിയയുഡിഫ്എ വിമർശനം ബാല നേരിടേണ്ടി വന്നിരുന്നു.
ഗായികയായ അമൃത സുരേഷുമായുള്ള ദാമ്പത്യം നിയമപരമായി അവസാനിപ്പിച്ച ബാല മകൾ അവന്തികയുമായിട്ടുള്ള വീഡിയോകൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവന്തികയുടെ പിറന്നാള്‍ ആയിരുന്നു, തന്റെ മകളുടെ പിറന്നാളിന് ആശംസ പോലും ബാല അറിയിച്ചിരുന്നില്ലെന്ന വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മകൾക്ക് പിറന്നാൾ ആശംസ പങ്കുവയ്ക്കാതെ നടന്‍ ഉണ്ണിമുകുന്ദനു പിറന്നാള്‍ ആശംസ അറിയിച്ച് സമൂഹമാധ്യമത്തിൽ ബാല എത്തിയിരുന്നു. ഇതിനു താഴെയായി നിരവധി വിമർശനമാണ് ഉയരുന്നത്. മകളെ ബാല മറന്നോ എന്നാണ് ഈ പോസ്റ്റില്‍ ആരാധകര്‍ ചോദിക്കുന്നത്.
‘മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞു അമൃതയേ കുറ്റപ്പെടുത്തിയ മനുഷ്യന്‍ മകളുടെ birthday വിഷ് ചെയ്തു പോലും ഇല്ലല്ലോ. ആ കുട്ടിയുടെ birthday ആണെന്ന് അറിഞ്ഞപ്പോള്‍ ബാല ഇട്ട പോസ്റ്റ് കാണാന്‍ നോക്കിയിരുന്നു.. ഒന്നും കണ്ടില്ല..സ്വന്തം മകളുടെ birthday മറന്നു അല്ലെ’, ‘അണ്ണാച്ചി സ്വന്തം മോള്‍ടെ ബര്‍ത്ത് ഡേ മറന്നു പുതിയ എലിവാണം വന്നപ്പോള്‍’ തുടങ്ങി അധിക്ഷേപ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
read also: പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ: വിനയൻ
സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും നിങ്ങള്‍. സ്വന്തം മകളെ വിഷ് ചെയ്യാതെ ഇരുന്നത് വളരെ മോശം ആയിപ്പോയി എന്നൊക്കെ ചില ആരാധകര്‍ പറയുന്നു.
Post Your Comments