പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാഗചൈതന്യയുമായി നടി വേർപിരിയാൻ പോകുകയാണെന്നും അതുകൊണ്ടാണ് നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിൽ നിന്ന് വെട്ടി മാറ്റിയതെന്നും തുടങ്ങിയ ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ വിവാഹമോചന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് നടൻ നാഗ ചൈതന്യ.
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വാർത്തകളിൽ തനിക്ക് വേദനയുണ്ടെന്നും നാഗചൈതന്യ പറയുന്നു. ലവ് സ്റ്റോറി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഫിലിം കംപാനിയനോട് സംസാരിക്കുകയായിരുന്നു നാഗചൈതന്യ.
നാഗചൈതന്യയുടെ വാക്കുകൾ:
‘തീർച്ചയായും, തുടക്കത്തിൽ, ഇത് അൽപ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാൻ പഠിച്ചത്, ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണെന്നാണ്,” എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.ഇതൊന്നും ആളുകളുടെ മനസ്സിൽ അധികനേരം നിലനിൽക്കില്ല. യഥാർത്ഥ വാർത്തകൾ, പ്രസക്തമായ വാർത്തകൾ നിലനിൽക്കും. എന്നാൽ ഇത്തരം ഉപരിപ്ലവമായ വാർത്തകൾ, ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തിൽ ഞാനെത്തി ചേർന്നതോടെ, അതെന്നെ ബാധിക്കുന്നത് നിർത്തി’
ഒന്നു രണ്ടു വർഷം മുമ്പ് വരെ സോഷ്യൽ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി വന്നതിനു ശേഷം എന്നിൽ എന്തോ പരിണമിച്ചതായി തോന്നുന്നു. അല്ലെങ്കിൽ എന്തോ എന്നെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോയി, അതോടെ ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.
എന്റെ കരിയറിലെ തുടക്കം മുതൽ ഞാനെന്റെ വ്യക്തിഗത ജീവിതം തീർത്തും വ്യക്തിപരമായും പ്രൊഫഷണൽ ജീവിതം പ്രൊഫഷണലായും തന്നെയാണ് നിലനിർത്തുന്നത്. ഞാനൊരിക്കലും രണ്ടും മിക്സ് ചെയ്തിട്ടില്ല. എന്റെ മാതാപിതാക്കളിൽ നിന്ന് പഠിച്ച ശീലമാണിത്. അവർ വീട്ടിൽ വന്നുകഴിഞ്ഞാൽ ഒരിക്കലും ജോലിയെക്കുറിച്ച് സംസാരിക്കുന്നതു കണ്ടിട്ടില്ല. അവർ ജോലിക്ക് പോകുമ്പോൾ, അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ജോലിയിലേക്കും കൊണ്ടുവരാറില്ല. വളരെ നല്ലൊരു ബാലൻസ് തന്നെ അവർ സൂക്ഷിച്ചിരുന്നു, ഞാനെപ്പോഴും അത് ശ്രദ്ധിച്ചിരുന്നു’, നാഗചൈതന്യ വ്യക്തമാക്കി.
Post Your Comments