ജെയിംസ് ബോണ്ട് ആയി എത്തി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് ഡാനിയൽ ക്രെയ്‍ഗ്. ഇപ്പോഴിതാ ചിത്രത്തിൽ നാവികസേനാ കമാന്‍ഡര്‍ ആയിരുന്ന ബോണ്ട് താരത്തിന് സേനയിലും അതേ പദവി നല്‍കി ആദരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് നാവികസേന. ബോണ്ട് ചിത്രത്തിന്റെ അവസാനഭാഗമായ ‘നോ ടൈം റ്റു ഡൈ’ തിയറ്ററുകളിലെത്താന്‍ ഒരാഴ്ച കൂടി മാത്രമാണ് അവശേഷിക്കെയാണ് ഡാനിയൽ ക്രെയ്‍ഗിനെ തേടി ഈ അംഗീകാരം എത്തിയിരിക്കുന്നത്.
‘ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്‍ഗിനെ റോയല്‍ നേവിയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. കമാന്‍ഡര്‍ ബോണ്ട് എന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി ലോകമെമ്പാടും അറിയപ്പെടുന്ന ആളാണ് അദ്ദേഹം. ലോകമെമ്പാടുമുള്ള ദൗത്യങ്ങളില്‍ ബ്രിട്ടനെ സുരക്ഷിതമാക്കി നിര്‍ത്തിയ നാവികോദ്യോഗസ്ഥന്‍. അതുതന്നെയാണ് യഥാര്‍ഥ റോയല്‍ നേവിയും ദിവസേന ചെയ്യുന്നത്, ബോണ്ടിനെപ്പോലെതന്നെ സാങ്കേതികവിദ്യയും പരിചയസമ്പന്നതയും ഒരേപോലെ ഉപയോഗിച്ചുകൊണ്ട്’, റോയല്‍ നേവി തലവന്‍ അഡ്‍മിറല്‍ ടോണി റദാകിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Daniel Craig has been made an honorary Commander in the Royal Navy. Commander Craig said: “I am truly privileged and honoured to be appointed the rank of Honorary Commander in the senior service.” pic.twitter.com/5pPDdznejE
— James Bond (@007) September 23, 2021
അതേസമയം കൊവിഡ് സാഹചര്യത്തില്‍ പലകുറി റിലീസ് മാറ്റിവച്ചതിനു ശേഷമാണ് ഈ മാസം 30ന് നോ ടൈം റ്റു ഡൈ തിയറ്ററുകളില്‍ എത്തുന്നത്. 2020 ഏപ്രിലിലായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്.
Post Your Comments