സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളിൽ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി പറയുന്നത്.
കുറിപ്പ് പൂർണ്ണ രൂപം..
എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്.. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ATC യില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്..ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്‍കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി
പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി c u later പറഞ്ഞു ബ്ലോക്ക് ചെയ്തു എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്. മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും
നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളത് ഇത്രക് ഓവര്‍ ആകാന്‍.. നിങ്ങള്‍ ഈ പറഞ്ഞത് അയച്ച ആള്‍ക്ക് ആ മെസ്സേജില്‍ തന്നെ മറുപടി കൊടുത്ത് ബ്ലോക്ക് ആക്കിയാല്‍ പോരെ എന്നായിരുന്നു ഒരാളുടെ കമന്റ്. ബ്ലോക്ക് ചെയ്തു മിണ്ടാതിരുന്നാല്‍ ഈ വ്യക്തി വേറൊരാള്‍ക്കും ഇതുപോലെ മെസ്സേജ് അയക്കും.. എന്നാണ് അശ്വതി നല്‍കിയ മറുപടി
Post Your Comments