എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്മിത എന്ന മഹാ പ്രതിഭ വിടവാങ്ങിയിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. ആ കാലത്തിറങ്ങിയ ചിത്രങ്ങളിൽ സ്മിതയുടെ ഗാനരംഗം ഉൾപ്പെടുത്താത്ത ചിത്രങ്ങൾ അപൂർവം തന്നെയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
ആന്ധ്രാപ്രദേശിലെ ഏളൂർ എന്ന ഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന സ്മിതക്ക് നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. ഒരു എക്സ്ട്രാ നടിയായാണ് സിനിമാ വ്യവസായ രംഗത്തേക്ക് സ്മിത കടന്നുവന്നത്. 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ ‘സിൽക്ക്’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമര്‍ താരമായി മാറിയ സ്മിത 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ കൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ വിവിധ ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെൻ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ സ്മിതയെ കണ്ടെത്തുകയായിരുന്നു.
Post Your Comments