Uncategorized

ചിത്രകാരിയായി ശാമിലി: ചിത്രങ്ങൾ കാണാം

ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് ശാമിലി. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് ശാമിലി. ഇപ്പോഴിതാ താൻ ഒരു ചിത്രകാരി കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ശാമിലി. താൻ പെയിന്റ് ചെയ്യുന്ന നിരവധി ചിത്രങ്ങളാണ് ശാമിലി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നിമിഷ നേരംകൊണ്ട് വൈറലായി മാറിയ ചിത്രങ്ങൾക്ക് നിരവധി കമന്റുകളും വരുന്നുണ്ട്. നിരവധിപേരാണ് ശാമിലിയെ പ്രശംസിച്ചും, ആശംസ അറിയിച്ചും എത്തുന്നത്.

 

ബാലതാരമായി സിനിമയിലേക്കെത്തിയ ശാമിലി 1990-ൽ പുറത്തിറങ്ങിയ ‘അഞ്ജലി’ എന്ന തമിഴ് ചിത്രത്തിലെ മാനസിക വൈകല്യമുള്ള കുട്ടിയായ അഞ്ജലിയെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. 1990 ല്‍ തന്നെ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തിലെ അഭിയനയത്തിന് ശാമിലി കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി. എന്നാൽ കുറച്ച് ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ശാമിലി കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

shortlink

Post Your Comments


Back to top button