GeneralLatest NewsNEWSSocial MediaVideosWorld Cinemas

പിറന്നാൾ ആഘോഷത്തിനിടയിൽ മുടിക്ക് തീപിടിച്ച് നടിക്ക് അപകടം: വീഡിയോ

നിക്കോൾ റിച്ചി തന്നെയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്

പിറന്നാൾ ആഘോഷത്തിനിടയിൽ അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരവും നടിയും ഫാഷൻ ഡിസൈനറുമായ നിക്കോൾ റിച്ചിയുടെ മുടിക്ക് തീപിടിച്ചു. സുഹൃത്തുക്കൾക്കൊപ്പം ​തന്റെ 40ാം പിറന്നാൾ ആഘോഷിക്കുന്നതിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ നടിയുടെ മുടിയിൽ തീപിടിക്കുകയായിരുന്നു. പിറന്നാൾ കേക്കിന് ചുറ്റുമുള്ള മെഴുകുതിരി ഊതികെടുത്തുന്നതിനിടയിലാണ് തീ പടർന്നു പിടിച്ചത്. നിക്കോൾ റിച്ചി തന്നെയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.

നിക്കോളിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത രീതിയിലുള്ള കേക്കായിരുന്നു. കേക്കിന് ചുറ്റുമായി മെഴുകുതിരികളും കത്തിച്ചുവച്ചിരുന്നു. നടുക്കുള്ള രണ്ട് മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളിലേയും മുടിക്ക് തീപിടിക്കുകയായിരുന്നു. ഒരു ഭാ​​ഗത്തെ തീ അടുത്തുണ്ടായിരുന്ന ആൾ പെട്ടെന്നുതന്നെ കെടുത്തിയെങ്കിൽ മറു ഭാ​ഗത്ത് തീ ആളി പടരുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഒച്ചവയ്ക്കുന്ന നിക്കോളിനേയും വീഡിയോയിൽ കാണാം.

https://www.instagram.com/p/CUGoiAQJe-5/?utm_source=ig_embed&ig_rid=e8c3b4fb-d321-492c-8bc8-01fbe8d7cfbf

പേടിപ്പെടുത്തുന്ന വീഡിയോ കണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റുമായി എത്തിയത്. താരത്തിന്റെ ഭർത്താവും ​ഗായകനുമായ ജോയൽ മാഡൻ വിഡിയോ കണ്ട് കുറിച്ചത് സോ ഹോട്ട് എന്നാണ്.

 

shortlink

Related Articles

Post Your Comments


Back to top button