
പോർഷെയുടെ സ്പോർട്സ് കാർ 911 കരേര എസ് സ്വന്തമാക്കി നടി മംമ്ത മോഹൻദാസ്. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് 1.84 കോടി രൂപ എക്സ് ഷോറൂം വില വരുന്ന മഞ്ഞ നിറത്തിലുള്ള കരേര മംമ്ത തന്റെ ഗാരിജിലെത്തിച്ചത്. പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്.
കുറച്ചു നാളുകൾക്കു മുൻപ്, ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന വീഡിയോ മംമ്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 15 വർഷം മുൻപ് ബെംഗളൂരുവിൽ താൻ ബൈക്ക് ഓടിച്ചിരുന്നെന്നും അന്ന് താരം പറഞ്ഞിരുന്നു.
Post Your Comments