CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSTollywood

സൂപ്പർ സ്റ്റാറുകളുടെ സഹോദരിയാകാൻ കീർത്തി സുരേഷ്: വാങ്ങുന്നത് കോടികൾ

തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്

മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീർത്തി ബാലതാരമായിട്ടാണ് ആദ്യം സിനമയിൽ എത്തുന്നത്. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. ചെറിയ സമയത്തിനുള്ളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീർത്തി സ്വന്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി തിളങ്ങി കൊണ്ടിരിക്കുന്ന കീർത്തി ഇപ്പോൾ സഹോദരി വേഷങ്ങളിലും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

റേറ്റിങ് കൂടുതലുള്ള ഒരു നായികയും സഹോദരി വേഷങ്ങൾ ചെയ്യാൻ സമ്മതിക്കാറില്ല. പക്ഷേ, കീർത്തി സുരേഷ് അത്തരം ചിട്ടകൾ നോക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഒരേസമയം രണ്ട് സിനിമകളിൽ സഹോദരിയായി പ്രത്യക്ഷപ്പെടാൻ കീർത്തി സമ്മതിച്ചുവെന്നും, മെഹർ രമേശ് സംവിധാനം ചെയ്ത മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പുതിയ സിനിമ ഉദാഹരണമാണെന്നും റിപ്പോർട്ടുണ്ട്. രജനികാന്തിന്റെ ‘അണ്ണാത്തെ’യിൽ കീർത്തി ഒപ്പുവച്ചിട്ടുണ്ടെന്നും അവിടെ രജനിയുടെ സഹോദരിയായിട്ടാണ് കീർത്തി വേഷം ഇടുന്നതെന്നും സൂചനയുണ്ട്. ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിന് 2.5 കോടി രൂപ വലിയ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സംവിധായകൻ സെൽവരാഘവൻ നായകനായി അഭിനയിക്കുന്ന ‘സാനി കൈദം’ എന്ന തമിഴ് ചിത്രത്തിലാണ് കീർത്തി എത്തുന്നത്. അതിലും കീർത്തി അനുജത്തിയുടെ റോളിലാകും എത്തുക എന്നും റിപ്പോർട്ടുണ്ട്.

നിലവിൽ കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത് ‘സർക്കാര് വരി പട’യിലാണ്. ചിത്രത്തിൽ സൂപ്പർസ്റ്റാറിനൊപ്പം നായിക വേഷത്തിലാണ് കീർത്തി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button