CinemaGeneralLatest NewsNEWS

രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്, എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല: ബാബുരാജ്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. വില്ലനായി തിളങ്ങിയ താരം പിന്നീട് ഹാസ്യതാരമായി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുകയായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിലെ കഥാപാത്രമാണ് ബാബുരാജിന്റെ കരിയർ മാറ്റിമറിച്ചത്. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ട താരത്തിനെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ബാബുരാജ് എന്ന നടന്റെ മികവ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു. ഇപ്പോഴിതാ തന്റെ സിനിമയിലെ ഉയർച്ചയെ കുറിച്ചും താഴ്ചകളെ കുറിച്ചും മനസ് തുറക്കുകയാണ് താരം.

ബാബുരാജിന്റെ വാക്കുകൾ:

‘രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസണ്‍ കഴിയുമ്പോള്‍ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന ആളാണ്. രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോള്‍ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഒരുപാട് വര്‍ഷം ഗുണ്ട വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങള്‍ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ള വരെ സിനിമയിലുണ്ടാവും.

Read Also:- എന്‍റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ലിജോ മോള്‍ അഭിനയിക്കാന്‍ തയ്യാറായില്ല, കാരണം തിരക്കിയില്ല: ധര്‍മജന്‍ ബൊള്‍ഗാട്ടി

കോമഡിയോ വില്ലത്തരമോ എന്ത് ചെയ്താലും അത് നന്നായാല്‍ മാത്രമേ മലയാളികള്‍ അംഗീകരിക്കുകയുള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനമയില്‍ രണ്ട് കഥാപാത്രമായി ചെയ്യുക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനായും. ഇതാണ് എന്റെ സ്വപ്നം. സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ തന്നെ നില കൊള്ളാനാണ് സംവിധാനം, നിര്‍മാണം അടക്കം മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നത്. പക്ഷെ അഭിനയമാണ് എനിക്ക് ഇഷ്ടം’ – ബാബു രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button