സൂപ്പര്‍ താരം സൂര്യയോടുള്ള ആരാധന തുറന്നു പറഞ്ഞിട്ടുള്ള അനുശ്രീ അടുത്ത ജന്മം ജ്യോതികയായി ജനിക്കനാണ് ആഗ്രഹിക്കുന്നതെന്നും പക്ഷെ സൂര്യ ജ്യോതികയെ തന്നെ കെട്ടിയാല്‍ മാത്രമേ തനിക്ക് അങ്ങനെയൊരു ആഗ്രഹമുള്ളൂവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അനുശ്രീ പറയുന്നു.
അനുശ്രീയുടെ വാക്കുകള്‍
ഞാന്‍ അഭിമുഖങ്ങളില്‍ തുറന്നു പറയാറുള്ള കാര്യമാണ് എനിക്ക് അടുത്ത ജന്മം ജ്യോതിക ആയാല്‍ മതിയെന്ന്. ഞാന്‍ ജ്യോതിക ആയിട്ട് സൂര്യ വേറെ പോയി കെട്ടിയിട്ടു കാര്യമില്ല. അതുകൊണ്ട് അടുത്ത ജന്മത്തിലും സൂര്യ ജ്യോതികയെ തന്നെ കെട്ടണം. ഫ്രീ ആണെങ്കില്‍ ഞാന്‍ സമ്മതിക്കുന്ന രണ്ടു കാര്യങ്ങളാണ് അമ്പലത്തില്‍ പൊങ്കാല ഇടാന്‍ പോകുന്നതും, അത് പോലെ സൂര്യ വരുന്ന പ്രോഗ്രാമിന് പോകുന്നതും. പുള്ളിയെ എനിക്ക് അത്ര ഇഷ്ടമാണ്. നേരില്‍ കണ്ടിട്ടുണ്ട്. പക്ഷെ ഫോട്ടോ എടുക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ സൂര്യയുടെ ഫാന്‍സ് പിള്ളേര് സൂര്യയുമായി ബന്ധപ്പെട്ട എന്ത് ആഘോഷം വന്നാലും എന്നെ വിളിക്കും. സൂര്യയുടെ വലിയ ആരാധിക എന്ന നിലയില്‍ എന്നോട് അത്ര കാര്യമാണ് അവര്‍ക്ക്. സൂര്യ അഭിനയിച്ച ഏതു സിനിമ കണ്ടാലും അതിലെ നായിക ഞാനാണെന്ന് തോന്നിപോകും ജ്യോതിക പറയുന്നു.
Post Your Comments