ഒരൊറ്റ സിനിമയിലൂടെ മലയാളത്തില്‍ ക്ലിക്കായ നായക നടന്മാര് വിരളമാണെന്നും കുഞ്ചാക്കോ ബോബനും ജയറാമും മാത്രമാണ് ഒരു സിനിമയിലൂടെ തന്നെ താരമായ നടന്മാരെന്നും അഭിപ്രായപ്പെടുന്ന സംവിധായകന് ലാല്‍ ജോസ് തന്റെ സിനിമയിലൂടെ നായികമാരെ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയുന്നതില്‍ കഴമ്പ് ഇല്ലെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.
‘നായികമാരെ മാത്രം സിനിമയില്‍ കൊണ്ടുവന്ന സംവിധായകനല്ല ഞാന്‍. ഒരുപാട് മെയില്‍ ആര്‍ട്ടിസ്റ്റിനും ഞാന്‍ അവസരം നല്‍കിയിട്ടുണ്ട്. അവര്‍ ചിലപ്പോള്‍ നായകന്മാര് ആയിരിക്കില്ല. നായകനെ പുതിയതായി അവതരിപ്പിക്കുന്നത് ഒരു സംവിധായകനെ സംബന്ധിച്ച് റിസ്ക് ആണ്. നല്ല മുഖ പരിചയം ഇല്ലാത്ത ഒരു നായകനെ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ മടിയാണ്. പക്ഷേ നായികമാരുടെ കാര്യത്തില്‍ അങ്ങനെ ഒരു പ്രശ്നമില്ല. പ്രേക്ഷകര്‍ കണ്ടു കണ്ടു മാത്രമേ ഒരു നായകനെ അംഗീകരിക്കൂ’.
Read Also:- ആ കഥാപാത്രം ശങ്കരാടി തന്നെ ചെയ്യണമെന്നത് എന്റെയും ശ്രീനിയുടെയും ഉറച്ച തീരുമാനമായിരുന്നു: സത്യന് അന്തിക്കാട്
‘ഒരു സിനിമയില്‍ വന്നു പൊടുന്നേനെ താരമായ നായകന് നടന്മാര് ഇല്ലെന്നു തന്നെ പറയാം. കുഞ്ചാക്കോ ബോബനും, ജയറാമേട്ടനും മാത്രമാണ് ഒരു സിനിമയിലൂടെ വന്നു വലിയ രീതിയില്‍ ക്ലിക്കായ നായക നടന്മാര്. അതേ സമയം സഹതാരമായി വന്ന ശേഷം അയാളെ ശ്രദ്ധിച്ചു അങ്ങനെ വളര്‍ന്നു വരുന്നതാണ് നായകന്മാര്. അവര്‍ അങ്ങനെ തന്നെയാണ് വരേണ്ടത്. നായകന്മാര് ഒരുപാട് കാലം നിലനില്ക്കേണ്ടവരാണ്. ഒരു സിനിമ മേഖലയുടെ മുഴുവന്‍ ഭാരവും എടുത്തു വയ്ക്കേണ്ടവരാണ് അവര്‍’. ലാല്‍ ജോസ് പറയുന്നു.
Post Your Comments