BollywoodGeneralLatest NewsNEWS

ഒരു ക്രമക്കേടും നടത്തിയിട്ടില്ല, സത്യം തെളിയും: സോനു സൂദ്

എന്താണ് സത്യമെന്ന് താന്‍ പറയാതെതന്നെ തെളിയുമെന്ന് സോനു സൂദ്

മുംബൈ: ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് നടൻ സോനു സൂദ്. നികുതിവെട്ടിപ്പോ സാമ്പത്തികക്രമക്കേടോ നടത്തിയിട്ടില്ല എന്നും, നിയമം പാലിക്കുന്ന പൗരനാണ് താനെന്നും സോനു സൂദ് പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്താണ് സത്യമെന്ന് താന്‍ പറയാതെതന്നെ തെളിയും. തന്റെ ജീവകാരുണ്യസംഘടനയ്ക്കുകിട്ടിയ ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ട്. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തു. അവര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. നികുതിവെട്ടിപ്പോ അനധികൃത പണമിടപാടോ നടത്തിയിട്ടില്ല’ -സോനു സൂദ് പറഞ്ഞു.

സോനു സൂദിന്റെ വസതിയിലും സ്ഥാപനങ്ങളിലും മൂന്നുദിവസം തുടര്‍ച്ചയായി ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. സോനു സൂദുമായി ബന്ധപ്പെട്ട് 20 കോടിരൂപയുടെ നികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തിയെന്നാണ് പരിശോധനയ്ക്കുശേഷം അറിയിച്ചത്. നടന്‍ അനധികൃതപണമിടപാടു നടത്തിയെന്നും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്നും ആദായനികുതിവകുപ്പ് ആരോപണമുന്നയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button