
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായാൽ തിയേറ്ററുകള്‍ തുറക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകൾ തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
‘തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗം തന്നെ തീരുമാനം ഉണ്ടാകും,’ മന്ത്രി വ്യക്തമാക്കി.
Post Your Comments