മദർ തെരേസ അവാർഡ് സ്വീകരിച്ച് നടി സീമ ജി നായർ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ് സീമയ്ക്ക് പുരസ്കാരം നൽകിയത്. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്കാരംമാണിത്. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സഹപ്രവര്‍ത്തക ശരണ്യയുടെ ജീവന് സംരക്ഷിച്ച് നിലനിര്‍ത്താന്‍ സ്വന്തം സമ്പാദ്യം ചെലവിട്ട സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും ശരണ്യ വിട പറഞ്ഞ് നാല്പത്തി ഒന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെട്ടത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കലയുടെ ട്രസ്റ്റിയും വനിത കമ്മീഷന് അംഗവുമായ ഇ.എം. രാധ, മാനേജിങ്ങ് ട്രസ്റ്റി ലാലു ജോസഫ്, ട്രസ്റ്റികളായ അഭിരാം കൃഷ്ണന്, സുഭാഷ് അഞ്ചല്‍, ബിജു പ്രവീണ്‍ (എസ്.എല്‍. പ്രവീണ്‍കുമാര്‍) എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്ക് നല്‍കുന്നതാണ് മദര്‍ തെരേസ അവാര്‍ഡ്.
https://www.facebook.com/seemagnairactress/posts/411730386977398?__cft__[0]=AZW9x4hdocEQY8NTFykRIVKvE-ZMTYJ43vRwwXX9-dOA9klMGZFgmn6IyezxJuAOm-GhLCk1PO-ZrqEthgwMvQ6dVf4EJdP6p4wIVRCFdZ3LjR07t-IO3YOG7eCXpamqBtVaunQk1iYLYdjVNGGEaANA&__tn__=%2CO%2CP-R
Post Your Comments