Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralLatest NewsNEWSSocial MediaVideos

62 ദിവസത്തെ ജയിൽവാസത്തിനു ശേഷം പുറത്തേക്ക്: മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരച്ചിലടക്കി പിടിച്ച് രാജ് കുന്ദ്ര, വീഡിയോ

50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്

അശ്ലീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. 62 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കുന്ദ്രയ്ക്കു ജാമ്യം ലഭിക്കുന്നത്. ഇപ്പോഴിതാ ജാമ്യം കിട്ടി പുറത്തേക്കിറങ്ങിയ രാജ് കുന്ദ്രയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാധ്യമപ്രവർത്തകർ ഉൾപ്പടെ വളഞ്ഞ രാജ് കുന്ദ്ര ഒരു വാക്ക് പോലും മിണ്ടാതെയാണ് വാഹനത്തിലേക്ക് കടന്നു പോകുന്നത്.

വിഷമവും അപമാനവും മൂലം കരയാറായ അവസ്ഥയിലായിരുന്നു രാജ്കുന്ദ്ര. മാധ്യമപ്രവർത്തകർ പല ചോദ്യങ്ങൾ ചോദിച്ചുവെങ്കിലും യാതൊരു മറുപടിയും അദ്ദേഹം നൽകാൻ തയ്യാറായില്ല.

50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ പൊലീസ് സമർപ്പിച്ചത്. അന്വേഷണം പൂർ‌ണമായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രാജ് കുന്ദ്ര ശനിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്രയുടെ വാദം. കേസിന് ആസ്പദമായ സംഭവത്തിൽ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയിൽ വാദിച്ചു. ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്.

https://www.instagram.com/p/CUEttoOPrRK/?utm_source=ig_embed&utm_campaign=loading

shortlink

Related Articles

Post Your Comments


Back to top button