Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralIndian CinemaLatest NewsMovie GossipsNEWSSocial MediaTollywood

കന്നഡ നടനുമായി മേഘ്‌ന രാജ് വിവാഹിതയാകുന്നുവെന്ന് വാർത്ത: നിയമപരമായി നേരിടുമെന്ന് താരം

2020 ജൂണ്‍ 7നാണ് കന്നഡ നടനും മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നടി മേഘ്‌ന രാജ് പുനര്‍വിവാഹിതയാവുന്നു എന്ന തരത്തിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കന്നഡ നടനും ബിഗ് ബോസ് താരവുമായ പ്രഥമും ആയിട്ടാണ് നടിയുടെ പുനർ വിവാഹ എന്നാണ് വ്യാജ വാർത്തയിൽ പറയുന്നത്. എന്നാൽ സംഭവം വൈറലായി മാറിയതോടെ പ്രഥമ് തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തി. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടാൻ പോകുകയാണ് എന്ന് പ്രഥം തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

‘ആദ്യമൊക്കെ ഇത് അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോൾ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പണത്തിനും കാഴ്ചക്കാർക്കും വേണ്ടി ചില ചാനലുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നിയമപരമായി തന്നെ നേരിടാൻ പോകുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്’– പ്രഥം വ്യക്തമാക്കി.

2020 ജൂണ്‍ 7നാണ് കന്നഡനടനും മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. മേഘ്ന ആറ് മാസം ​ഗർഭിണിയായിരുന്നു ആ സമയത്ത്. 2020 ഒക്ടോബറില്‍ മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞു ജനിച്ചു. റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ മാമോദിസ ഉൾപ്പടെ വരെയുള്ള ചടങ്ങുകൾ സോഷ്യൽ മീഡിയയിലൂടെ മേഘ്‌ന പങ്കുവെച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button