മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ രുക്മിണി അമ്മയെ തേടി ഒടുവിൽ താരത്തിന്റെ വീഡിയോ കോൾ. അപ്രതീക്ഷിതമായി താരത്തെ വീഡിയോ കോളില്‍ കണ്ടപ്പോള്‍ രുഗ്മിണിയമ്മ വികാരാധീനയായി. നേരിട്ട് കാണണമെന്ന ആഗ്രഹം പങ്കുവച്ചപ്പോള്‍ കോവിഡ് പ്രശ്നങ്ങള്‍ കഴിഞ്ഞാല്‍ നേരിട്ട് കാണാമെന്ന് മോഹന്‍ലാല്‍ ഉറപ്പു നല്കി. കോളിനൊടുവിൽ അമ്മയ്ക്കൊരു ഉമ്മയും മോഹൻലാൽ കൊടുത്തു.
‘എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം ആരംഭിച്ചത്. കോവിഡ് കാലത്തെ പരിമിതികൾ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരിൽ കാണാമെന്ന് ഉറപ്പും കൊടുത്തു. അമ്മയോടു പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ താരം നേരിൽ വരുമ്പോൾ എന്തു തരുമെന്നും അദ്ദേഹം ചോദിച്ചു’.
https://www.facebook.com/MohanlalFansClub/posts/4446546712102923?__cft__[0]=AZU-ZTS39gFJpeSnQV9xjRila2YlBwWCEjmiAVWpBbZjd9Gcx5kF9bqBaoeGLd22sdZea5GluqlSpLJtqWW-bmv2SpxMw84dbTdMBS8_slI0O6-yYTpu2xUeohY1Uh53lbbRRVH4TuK9449OT4Fwl1pQQ6zJVmJrNY9LK9wkkK97Sg&__tn__=%2CO%2CP-R
പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുകയാണ് രുഗ്മിണിയമ്മ. മോഹന്‍ലാലിന്റെ കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറഞ്ഞ് രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടർന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് അംഗങ്ങള്‍ ഇക്കാര്യം മോഹന്‍ലാലിനോട് പറയുകയും നടന് രുഗ്മണി അമ്മയെ വിളിക്കുകയുമായിരുന്നു.
https://www.facebook.com/sajeevsoman/posts/4933352996694319?__cft__[0]=AZWmbWw5D2baMzTivuC77oh12TzF2LPR2WwJNPL69U3d_tGRPZwgYH2zIuAMv8frZ5e6WEOlzBtHDHtQ7JaIosXHn6CaxRVNjQXWDz9m97SohIypX_vIW6SjT9P52zahtx-Xnl_OMchm3QsvtSQglkiD&__tn__=%2CO%2CP-R
Post Your Comments