CinemaGeneralLatest NewsNEWS

അനിയത്തിപ്രാവിലെ തന്റെ പ്രതിഫലം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിലെ തകർച്ചയും വിജയങ്ങളും ഒരുപോലെ നേരിട്ട താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഇടക്കാലത്ത് ചെയ്ത സിനിമകൾ ഒന്നും ശ്രദ്ധിക്കപ്പെടാതായതോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം പാതിരയുടെ വമ്പന്‍ വിജയം താരത്തിന് സിനിമയിൽ മറ്റൊരു വഴിത്തിരിവായി മാറി.

Read Also:- സുന്നത്ത് നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ, മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്: ലക്ഷ്മി പ്രിയ

ഇപ്പോഴിതാ അനിയത്തിപ്രാവ് എന്ന തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബൻ. അമ്പതിനായിരം രൂപയായിരുന്നു അനിയത്തിപ്രാവിലെ തന്റെ പ്രതിഫലം എന്നാണ് ചാക്കോച്ചൻ പറയുന്നത്. സുരേഷ് ഗോപി അവതാരകനായെത്തുന്ന സൂര്യ ടീവി സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് കുഞ്ചാക്കോ ബോബൻ തന്റെ പ്രതിഫലം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button