AwardsCinemaGeneralKollywoodLatest NewsMollywoodNationalNEWS

അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാന നിമിഷം: കാളിദാസിന്റെ പുരസ്കാരവുമായി ജയറാം

മകനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ് ജയറാം

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്ന സൈമ അവാർഡ്സിൽ മികച്ച നടനുള്ള (സപ്പോർട്ടിംഗ് റോൾ) പുരസ്കാരം കാളിദാസ് നേടിയിരുന്നു. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. ഇപ്പോഴിതാ മകനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ് ജയറാം.

‘അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം,’ എന്നാണ് ജയറാം കുറിക്കുന്നത്.

https://www.instagram.com/p/CUE1ggoPhLd/?utm_source=ig_embed&ig_rid=3d973c9f-a965-46d8-b1b0-01c12117923d

കഴിഞ്ഞ ദിവസം മികച്ച നടനുള്ള ബിഹൈൻഡ് വുഡ് ഗോൾഡ് ഐക്കൺസ് അവാർഡും കാളിദാസിനെ തേടിയെത്തിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് പാവൈകഥകളിൽ കാളിദാസ് കാഴ്ച വച്ചത്. പാവൈകഥകൾ റിലീസ് ചെയ്തപ്പോൾ തന്നെ കാളിദാസിന്റെ കഥാപാത്രം ഏറെ ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button