മുംബൈ: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരാകാനെത്തിയ നടി കങ്കണ റണാവത്ത് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ കോടതിയിൽ പരാതി നൽകി. ജാവേദ് അക്തർ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കങ്കണ കോടതിയിൽ പരാതി നൽകിയത്. അന്ധേരിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും നടി കോടതിയെ അറിയിച്ചു.
കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കങ്കണയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ജാവേദ് അക്തർ കങ്കണയെ നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തുകയാണെന്നും കങ്കണ ആത്മഹത്യ ചെയ്യുമെന്ന് ജാവേദ് അക്തർ പറഞ്ഞതായി കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖ് കോടതിയെ ധരിപ്പിച്ചു.
Read Also:- ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് അനു സിത്താര
മൗനം പാലിക്കാമെന്നാണ് ഇതുവരെ കരുതിയതെന്നും ഇപ്പോൾ പരാതി നൽകുകയാണെന്നും അഭിഭാഷകൻ അറിയിച്ചു. സുശാന്തിന്റെ മരണ വിഷയത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപെട്ടതാണെന്ന് അവകാശപ്പെടുന്ന ജാവേദ് അക്തർ തന്റെ കക്ഷിയെ നിരന്തരം വിളിച്ചു ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നും റിസ്വാൻ സിദ്ദിഖ് കോടതി മുമ്പാകെ ചോദിച്ചു.
Post Your Comments