
വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗംഭീര വിജയം നേടിയ തമിഴ് ചിത്രമായിരുന്നു ’96’. തെലുങ്ക്, കന്നഡ ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത് നിര്‍മ്മാതാവ് അജയ് കപൂറാണ്. കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ ഇതുവരെ അഭിനേതാക്കളുടെ പേര് പുറത്തു വിട്ടിട്ടില്ല. ഉടൻ അറിയിക്കും എന്നാണ് അജയ് കപൂർ അറിയിച്ചിരിക്കുന്നത്.
‘പ്രേക്ഷകര്‍ വലിയ രീതിയില്‍ സ്വീകരിച്ച റൊമാന്റിക് ചിത്രമാണ് 96. സ്ഥലത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാതെ തന്നെ പറയാന്‍ കഴിയുന്ന കഥയാണ് ചിത്രത്തിന്റെത്. അതിനാലാണ് 96 ദേശീയതലത്തിലുള്ള പ്രേക്ഷകര്‍ക്ക് വേണ്ടി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത്’, അജയ് കപൂര്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു.
‘തിരക്കഥ നല്ല രീതിയില്‍ ഹിന്ദിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിലാണ്. അതോടൊപ്പം തന്നെ ചിത്രത്തെ വ്യക്തമായി മനസിലാക്കുന്ന ഒരു സംവിധായകനെയും അഭിനേതാക്കളെയും കണ്ടെത്തുമെന്നും അജയ് കപൂര്‍ വ്യക്തമാക്കി. എല്ലാം തീരുമാനിച്ചാല്‍ ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രഖ്യാപിക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments