GeneralLatest NewsMollywoodNEWSSocial Media

ഈ കേക്ക് ഉണ്ടാക്കാൻ എന്നെ സഹായിച്ചത് അവൾ തന്ന ആ പുസ്തകം: സുഹൃത്തിന്റെ സമ്മാനത്തെ കുറിച്ച് സംവൃത

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവൃത പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കും മുൻപ് തന്റെ കൂട്ടുകാരി തന്ന വിലപ്പിടിച്ചൊരു സമ്മാനത്തെ കുറിച്ച് പറയുകയാണ് സംവൃത.

പാചകത്തിൽ മുൻ പരിചയമൊന്നുമില്ലാത്ത തനിക്കും ഭർത്താവ് അഖിലിനും വളരെ സഹായകരമായിരുന്നു കൂട്ടുകാരി തന്ന ആ റെസിപ്പി പുസ്തകമെന്നും സംവൃത കുറിക്കുന്നു.

‘ഞാൻ വിവാഹം കഴിഞ്ഞ് യുഎസിലേക്ക് പോകുന്നതിനു മുൻപ്, വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നൽകിയ കൂട്ടുകാരിയോട് നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. പാചകവുമായി ബന്ധപ്പെട്ട വളരെ ചെറിയ വിശദാംശങ്ങൾ വരെ, കൈക്കൊണ്ട് എഴുതിയ ആ പാചകപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ധാന്യങ്ങളുടെയും പയറുകളുടെയു ചെറിയ സാമ്പിളുകൾ പോലും ആ പുസ്തകത്തിൽ പിൻ ചെയ്തുവച്ചിരുന്നു. അതുവരെ യാതൊരുവിധ പാചക അനുഭവവും ഇല്ലാതിരുന്ന ഞങ്ങളെ പോലുള്ള ദമ്പതികൾക്ക് ഏറെ സഹായകരമായിരുന്നു ആ​ പുസ്തകം. വിവാഹശേഷമുള്ള ആദ്യത്തെ പലചരക്ക് ഷോപ്പിംഗ് മുതൽ ആ പുസ്തകം ഞങ്ങളെ രക്ഷിച്ചു, ശരിയായ അരി തിരഞ്ഞെടുക്കാൻ ഇത് ഞങ്ങളെ സഹായിച്ചു, അതുവരെ അരികളുടെ വ്യത്യസ്ത പേരോ ആകൃതിയോ വലിപ്പോ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.

ഒമ്പത് വർഷങ്ങൾക്കിപ്പുറം അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ഞാനെല്ലാം പാചകം ചെയ്യുകയും ബേക്ക് ചെയ്യുകയും ചെയ്യുമ്പോൾ, എന്റെ ജീവിതത്തിൽ കുറച്ച് ആളുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അതിൽ ഒരാളാണ് അമ്മു എബ്രഹാം. അവളെനിക്ക് തന്ന ആ പുസ്തകത്തിലെ റെസിപ്പി ഉപയോഗിച്ച് ഞാനിന്നലെ ഉണ്ടാക്കിയ കേക്ക്’, സംവൃത കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button