പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമയേക്കാൾ ഉപരി തന്റെ വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ തൃഷ, കീർത്തി, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ് സാമന്ത. സാമന്തയ്ക്കൊപ്പം വീക്കെൻഡ് ആഘോഷിക്കാൻ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് ഇത്.
സാമന്തയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീക്കെൻഡ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തത്. വളരെ സന്തോഷം നിറഞ്ഞ സായാഹ്നം നൽകിയതിന് കൂട്ടുകാരികൾക്ക് നന്ദിയും സാമന്ത പറഞ്ഞിട്ടുണ്ട്.
https://www.instagram.com/p/CUB7cBXBTaa/?utm_source=ig_web_copy_link
സോഷ്യൽ മീഡിയയിൽ സാമന്തയുടെ വിവാഹ മോചന വാർത്ത നിറയുന്നതിനിടെയാണ് കൂട്ടുകാർക്കൊപ്പമുളള നിമിഷങ്ങൾ താരം പങ്കുവച്ചത്. സാമന്തയും ഭര്‍ത്താവും നടനുമായ ഗാനചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
Post Your Comments