നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരൻ. രാജാ സാഹിബിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
വളരെ ലാളിത്യമാര്‍ന്ന ചടങ്ങുകള്‍ മാത്രമാണ് വിവാഹത്തിന് ഉണ്ടായതെന്ന് വീഡിയോയില്‍ കാണാം.
മിമിക്രി രംഗത്തിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് രാജാ സാഹിബ്. ജയനെ അനുകരിച്ച് പ്രശസ്തിയിലേക്ക് എത്തിയ രാജാ സാഹിബ് ഇസ്ര, ചങ്ങാതിപ്പൂച്ച അടക്കം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments