GeneralLatest NewsMollywoodNEWSSocial Media

മുടി നീട്ടിവളർത്തി പുതിയ ഗെറ്റപ്പിൽ നിവിൻ പോളി

നടൻ നിവിൻ പോളിയുടെ പുത്തൻ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) നിശയിൽ പുതിയ ഗെറ്റപ്പിലായിരുന്നു നിവിന്റെ വരവ്. മുടിയും താടിയും നീട്ടി വളർത്തി സ്റ്റൈലിഷ് ആയ താരത്തിന്റെ ലുക്ക് ട്വിറ്ററിലും ട്രെൻഡിങ് ആയിരുന്നു.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച നടനുള്ള (ക്രിട്ടിക്സ്) പുരസ്കാരം ഇത്തവണ നിവിൻ പോളിക്കായിരുന്നു. നിമിഷ നേരംകൊണ്ടാണ് താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ‘കനകം കാമിനി കലഹം’, ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘പടവെട്ട്’ രാജീവ് രവിയുടെ ‘തുറമുഖം’ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തു വരാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button