GeneralLatest NewsMollywoodNEWSSocial MediaVideos

‘എന്റെ കല്യാണത്തിന് പോലും വരാഞ്ഞ ആളെ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്’: ബാല

ശ്രീശാന്ത് ആണ് ബാലയുടെ വിവാഹം കഴിഞ്ഞ വിവരവും, എലിസബത്തിനെയും പ്രേക്ഷകർക്ക് ആദ്യം പരിചയപ്പെടുത്തുന്നത്

അടുത്തിടയിലായിരുന്നു നടൻ ബാലയുടെ രണ്ടാം വിവാഹം. വിവാഹ ശേഷം ഭാര്യ എലിസബത്തിനുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമായി എല്ലാ വിശേഷങ്ങളും ഫേസ്ബുക്കിലൂടെ ബാല പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ വിവാഹത്തിന് എത്താതിരുന്ന സുഹൃത്തിനെ എയർപോർട്ടിൽ വെച്ച് കണ്ടെത്തിയ വിശേഷമാണ് ബാല പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് വിവാഹത്തിന് എത്താതിരുന്ന ബാലയുടെ ആ സുഹൃത്ത്. ശ്രീശാന്ത് ആണ് ബാലയുടെ വിവാഹം കഴിഞ്ഞ വിവരവും, എലിസബത്തിനെയും പ്രേക്ഷകർക്ക് ആദ്യം പരിചയപ്പെടുത്തുന്നത്. എന്നാൽ പിന്നീട് നടന്ന വിവാഹ റിസപ്‌ഷനിൽ ശ്രീശാന്ത് എത്തിയിരുന്നില്ല. ആ പരിഭവം നിലനിൽക്കെയാണ് കക്ഷിയെ എയർപോർട്ടിൽ വച്ച് ബാല കാണുന്നതും കയ്യോടെ പിടികൂടി വീഡിയോ ചെയ്ത് ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നതും.

https://www.facebook.com/ActorBalaOfficial/posts/411926400293144?__cft__[0]=AZURmWZFWZMAzznDznwJKcApVuiLATaTvtgseJDuIKrZqgFor_CiHQXJdlOztDlIRUQVzvr9o9BygDxBL-c6fKxktOu3UOQFn7b9oc7-V1ehlJ8PRK-yEHQ-RT5nccqxVc7B1PbJ6m0Ujuc6bF4Id75J1RZ-dbH0002PNJz39VIoNA&__tn__=%2CO%2CP-R

അന്ന് ഷൂട്ടിംഗ് ഉള്ളതുകൊണ്ടാണ് എത്തിച്ചേരാൻ കഴിയാത്തതെന്നു ശ്രീശാന്ത് വീഡിയോയിൽ കാരണം പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button