GeneralLatest NewsMollywoodNEWSSocial MediaVideos

കോൾ എടുത്ത ഉടനെ കാണുന്നത് പെൺകുട്ടി വസ്ത്രം മാറ്റുന്നതാണ്, പിന്നീട് ഭീഷണി: വൻ ചതിയുടെ അനുഭവം പങ്കുവച്ച് അനീഷ് രവി

കലാസംവിധായകന്‍ അനിലിന് സംഭവിച്ച ചതിയാണ് അനീഷ് രവി വെളിപ്പെടുത്തുന്നത്

തിരുവനന്തപുരം: വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ച് നടൻ അനീഷ് രവി. അനീഷ് ഇപ്പോള്‍ അഭിനയിക്കുന്ന ടെലിവിഷന്‍ സീരിയലിന്‍റെ കലാസംവിധായകന്‍ അനിലിന് സംഭവിച്ച ചതിയാണ് നടൻ വെളിപ്പെടുത്തുന്നത്.

അനിലിന് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും ഒരു വീഡിയോ കോള്‍ വന്നു. അത് എടുത്തപ്പോള്‍ കണ്ടത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടപ്പോള്‍ തന്നെ വീഡിയോ കട്ട് ചെയ്തു. എന്നാൽ പിന്നീട് ഫോൺ കോൾ വരുകയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ടെന്നും അനീഷ് പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടന്‍ സുഹൃത്തിന് സംഭവിച്ച അനുഭവം വിവരിച്ചത്.

കോളിന്റെ സ്ക്രീന്‍ഷോട്ടും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും കാണിച്ചാണ് ഭീഷണി വന്നത്. 11,500 രൂപ കൊടുത്തില്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണി നേരിടുന്ന നിരവധിപ്പേര്‍ സിനിമ സീരിയല്‍ രംഗത്തുണ്ടെന്ന് അനീഷ് പറയുന്നു. നേരത്തെ ഇതേ സീരിയലിന്‍റെ സൗണ്ടില്‍ ജോലി ചെയ്യുന്നയാള്‍ക്കും സമാന അനുഭവമുണ്ടായെന്നും പറയുന്നു.

https://www.facebook.com/Aneeshravionline/videos/264071625577005/?__cft__[0]=AZUghBsiaj_RznmB9djnw5hsrYA_M9Fbo88Fe39tfD0lHzXIp3-PtqUEaxmIiXdTyRbm9oonzsTyGBtL9fUw2quduRew2EpEN3sLHrLC7B_OW0nlr4ScF1n4KAFklP2MKm65XI1vpu23Im36epLhtLxQV32baDDwte5K6r46-aJuAw&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments


Back to top button