തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിൽ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് കയർത്ത് നടി സാമന്ത. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ നടിക്കും ചുറ്റും ആരാധകരും മാധ്യമപ്രവര്‍ത്തകരും ഓടിക്കൂടുകയായിരുന്നു. ഇതിൽ ഒരു മാധ്യമപ്രവർത്തകനാണ് നടിയോട് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചത്. എന്നാൽ ഇയാളോട് താൻ അമ്പലത്തിൽ ആണെന്നും, നിങ്ങൾക്ക് വിവരമുണ്ടോ എന്നും സമ്മത മറുപടി നൽകുകയായിരുന്നു.
‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്ന് സാമന്ത അയാളോട് ചോദിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സാമന്തയും ഭര്‍ത്താവും നടനുമായ നാഗചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാൽ വാര്‍ത്തകളോട് സാമന്തയും നാഗചൈതന്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments