ജയറാം എന്ന നടന്‍ വ്യത്യസ്ത ലുക്കില്‍ എത്തിയ ചിത്രമായിരുന്നു രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവര്‍ണ്ണതത്ത’. അതുവരെ കണ്ട ലുക്കില്‍ നിന്ന് ഏറെ വ്യത്യസ്തമായി ജയറാം, രമേശ് പിഷാരടി ചിത്രത്തില്‍ എത്തിയപ്പോള്‍ പ്രേക്ഷകരും അത് ഏറ്റുവാങ്ങി. തന്റെ ആദ്യ സിനിമയില്‍ ജയറാമിന് അങ്ങനെയൊരു ലുക്ക് നല്‍കിയതിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റെ ചെവി ജയറാം ചെയ്ത കഥാപാത്രത്തിന് ഉപയോഗിച്ചതിനെക്കുറിച്ചും രമേശ് പിഷാരടി മനസ്സ് തുറക്കുന്നു.
രമേശ് പിഷാരടിയുടെ വാക്കുകള്‍
‘നസീര്‍ സാറിന്റെ കണ്ണ് പോലെയാണ് ജയറാമേട്ടന്റെ കണ്ണും വളരെ ചെറുതാണ്. കണ്ണ് തുറന്നു പിടിച്ചു അഭിനയിക്കുന്ന ഒരു കഥാപാത്രം ജയറാമേട്ടനില്‍ കണ്ടിട്ടില്ലാത്തതിനാല്‍ ആദ്യം അതിനെക്കുറിച്ചാണ് ചിന്തിച്ചത്. നന്നായി കണ്ണ് തുറന്നു അഭിനയിച്ചാല്‍ അതുവരെ കണ്ട ജയറാം കഥാപാത്രങ്ങളില്‍ നിന്ന് ഒരു പുതുമ തോന്നിക്കുമെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു. ജയറാമേട്ടന്റെ ആ സിനിമയിലെ ചെവിയെക്കുറിച്ചാണ് അന്ന് സിനിമ കണ്ടപ്പോള്‍ എല്ലാവരും പറഞ്ഞത്.. അതില്‍ മറ്റൊരു രഹസ്യമുണ്ട്. പ്രിയദര്‍ശന്‍ സാറിന്റെ വലിയ ചെവിയാണ്. അതാണ് ജയറാം കഥാപാത്രത്തിന് പ്രചോദനമായത്. പ്രിയദര്‍ശന്‍ സാറിന്റെ ചെവി പോലെ ഇരിക്കണമെന്നാണ് അത് ക്രിയേറ്റ് ചെയ്തവരോട് ഞങ്ങള്‍ പറഞ്ഞത്’. രമേശ് പിഷാരടി പറയുന്നു.
Post Your Comments