
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. ഇപ്പോഴിതാ ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക് നടൻ രാം ചരൺ. 2.50 കോടി വിലയുള്ള വാഹനത്തിൽ ഒന്നര കോടി രൂപയുടെ കസ്റ്റമൈസേഷൻകൂടി നടത്തിയാണ് രാംചരൺ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാം ചരൺ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലായിട്ടുണ്ട്. ട്രെയിലറിൽ വാഹനം ലൊക്കേഷനിൽ എത്തിച്ച് കൈമാറുന്നതായാണ് വീഡിയോയിൽ.
നേരത്തേ ഹോളിവുഡ് താരങ്ങളായ അർജുൻ കപൂർ, കൃതി സനൂൻ, ജാൻവി കപൂർ, രൺവീർ സിങ്, ആയുഷ്മാൻ ഖുറാന തുടങ്ങിയവർ മേയ്ബാക്ക് സ്വന്തമാക്കിയിരുന്നു.
Post Your Comments