പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി അരങ്ങേറിയ കാവ്യ മാധവന്‍ പിന്നീട് നായികയായി മാറുകയായിരുന്നു. ദിലീപായിരുന്നു ആദ്യ സിനിമയിലെ നായകന്‍. ജീവിതത്തിലെ നായകനും അദ്ദേഹം തന്നെയായി മാറുകയായിരുന്നു. രണ്ടാം വിവാഹമാണ് ഇരുവരുടേതും. മീനാക്ഷിയാണ് കാവ്യയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കാവ്യയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ‘ഹാപ്പി ബർത്ത്ഡേ, ഐ ലവ് യൂ’ എന്ന് കുറിച്ചുകൊണ്ടാണ് കാവ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി ആശംസ അറിയിച്ചിരിക്കുന്നത്. ദിലീപിനോടൊപ്പമുള്ള ചിത്രവും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്.
മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയുടെ പിറന്നാളും ഇന്നാണ്. നമിതക്കും മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ‘ഹാപ്പി ബർത്ത്ഡേ ടു മൈ സിസ്റ്റേഴ്സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.
Leave a Comment