പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഷാരൂഖ് ഖാനും ഐശ്വര്യ റായും. ദേവദാസ്, ജോഷ്, മൊഹബത്തേൻ എന്നിവയുൾപ്പടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്. അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. എന്നാൽ ഒരു കാലത്ത് നിരവധി ചിത്രങ്ങളിൽ നിന്ന് ഐശ്വര്യ റായ്‌യെ നായികാ സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ ഷാരൂഖ് ഖാൻ മാറ്റിയതായി അഭ്യൂങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് ശരിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ റായ്.
വീർ-സാറ, ചൽതെ ചാൽതെ തുടങ്ങിയ ചിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ അഞ്ച് സിനിമകളിൽ നിന്ന് ഷാരൂഖ് ഖാൻ തന്നെ ഒഴിവാക്കിയെന്നാണ് ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ടെലിവിഷൻ ഷോയിലാണ് ഐശ്വര്യ ഇത് പറഞ്ഞത്.
‘ഞാൻ അതിന് എങ്ങനെ ഉത്തരം നൽകും? അതെ, ആ സമയത്ത്, ഞങ്ങൾ ഒരുമിച്ച് ചില സിനിമകൾ ചെയ്യുന്നതിനെ കുറിച്ച് സംസാരമുണ്ടായിരുന്നു. പിന്നെ, പെട്ടെന്ന് അവ സംഭവിക്കാതെ ആയി, യാതൊരു വിശദീകരണവും ഉണ്ടായില്ല. എന്തുകൊണ്ടാണെന്ന ഉത്തരം എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. ആ സമയത്ത്, ഒരു വിശദീകരണവും നൽകാതെ ഒഴിവാക്കിയപ്പോൾ, തീർച്ചയായും ഞെട്ടിപ്പോയി, ആശയകുഴപ്പത്തിലായി, വേദനിച്ചു. അതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. ഒരാൾക്ക് അത് വിശദീകരിക്കണം എന്നുണ്ടെങ്കിൽ അവർ അത് ചെയ്യും, അവർ അത് ചെയ്തില്ലെങ്കിൽ, അതിനു ഉദ്ദേശിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് തന്നെ, എന്താണ് എന്തുകൊണ്ടാണ് എന്ന് ചോദിക്കുന്നതോന്നും എന്റെ സ്വഭാവമല്ല. ഒരുപക്ഷേ എന്റെ ഉള്ളിൽ ചോദ്യമുണ്ടായേക്കും, പക്ഷേ ഒരു വ്യക്തിയുടെ അടുത്ത് പോയി ഞാൻ എന്തുകൊണ്ടെന്ന് ചോദിക്കില്ല.’ ഐശ്വര്യ പറഞ്ഞു.
എന്നാൽ ഒരിക്കൽ തന്റെ തീരുമാനങ്ങളിൽ ഷാരൂഖ് ഖേദം പ്രകടിപ്പിച്ചിരുന്നു. ‘ഒരാളുമായി ഒരു ചിത്രം ആരംഭിക്കുകയും പിന്നീട് അവരുടേ ഭാഗത്തു നിന്നും യാതൊരു തെറ്റുമില്ലാതെ അവരെ മാറ്റുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ആഷ് (ഐശ്വര്യ) ഒരു നല്ല സുഹൃത്തായതിനാൽ തന്നെ അത് വളരെ സങ്കടകരമാണ്. വ്യക്തിപരമായി, ഞാൻ തെറ്റ് ചെയ്തു എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ അത് ശരിയായിരുന്നു. ഞാൻ ആഷിനോട് ക്ഷമ ചോദിച്ചിരുന്നു.’ ഷാരൂഖ് ഖാൻ പറഞ്ഞു.
Post Your Comments