പ്രേഷകരുടെ പ്രിയപ്പെട്ട താരപുത്രനും നടാനുമാണ് പ്രണവ് മോഹൻലാൽ. സിനിമകളേക്കാൾ യാത്രകളെയാണ് പ്രണവ് കൂടുതലും ഇഷ്ടപ്പെടുന്നത്. ഇപ്പോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മണാലിയില്‍ വെച്ച് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ കാര്യം സഞ്ചാരിയായ ആത്മയാൻ ആണ് ആരാധകരെ അറിയിച്ചത്.
ഞങ്ങള്‍ക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ എന്നാണ് ആത്മയാൻ പ്രണവിനെ കുറിച്ച് വീഡിയോയില്‍ പറയുന്നത്. ദേ നില്ക്കുന്നു. എന്താണ് പേര്, എവിടെയോ കണ്ടതുപോലെ തോന്നുന്നുണ്ടല്ലോ എന്ന് തമാശയായും ആത്മയാൻ പറയുന്നു. ഒന്ന് അഭിവാദ്യം ചെയ്തതിന് ശേഷം നടന്നകലുന്ന പ്രണവിനെ വീഡിയോയില്‍ കാണാം.
https://www.facebook.com/MohanlalFansClub/posts/4436448479779413?__cft__[0]=AZX10ZWaKET3RPSELPFRA0EOkvC9_PXPnKEApZakHKhm8KyUcyY_ISft7qkYOCZrO63pWBRogvKMZ4rD_i435zcQMigICKDwzUyR50N9zOI9W9guk2IM5mZvuFHdi-qxP_TzUfA4RsagO5_nXuR_7HwpTVmioZ7-i_jWKQGZl-nXHA&__tn__=%2CO%2CP-R
വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.
Post Your Comments