മമ്മൂട്ടി നായകനായ ഒരു സിനിമയില്‍ ശ്രീനിവാസന്റെ ഒരു അഭിപ്രായം താന്‍ സ്വീകരിക്കാതിരുന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകന് ലാല്‍ ജോസ്. തന്റെ കന്നി ചിത്രമായ ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയില്‍ ഒരു ഷോട്ടിനെക്കുറിച്ച് അതിന്റെ തിരക്കഥാകൃത്തായ ശ്രീനിവാസന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും തന്റെ അഭിപ്രായം ശരിവച്ചുകൊണ്ട് ശ്രീനിവാസന് ഒരു സംവിധായകന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയുമാണ് ചെയ്തതെന്നും വേറിട്ട അനുഭവം പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് പറയുന്നു.
‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയില്‍ ഞാന്‍ എടുക്കാന്‍ പോകുന്ന ഒരു ഷോട്ടിനെക്കുറിച്ച് ശ്രീനിയേട്ടന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ ഒരു തിരക്കഥാകൃത്ത് കാണുന്ന സിനിമയല്ല സംവിധായകന് കാണുന്നതെന്ന് പറഞ്ഞു ഞാന്‍ ശ്രീനിയേട്ടന്റെ അഭിപ്രായം മാനിച്ചു കൊണ്ട് തന്നെ ഒരു സംവിധായകന് വേണ്ടുന്ന ഫ്രീഡം എടുത്തു. ശ്രീനിയേട്ടനും എന്റെ രീതി ഇഷ്ടമായി. അത്യന്തികമായി സംവിധായകന്റെ തന്നെയാണ് സിനിമ എന്ന് എന്റെ മുന്നില്‍ വച്ച് ശ്രീനിയേട്ടന് പറഞ്ഞ നിമിഷമായിരുന്നു അത്. ലാല്‍ ജോസ് പറയുന്നു.
മമ്മൂട്ടി – ലാല്‍ ജോസ് – ശ്രീനിവാസന് ടീമിന്റെ ‘ഒരു മറവത്തൂര്‍ കനവ്’ എന്ന ചിത്രം അക്കാലത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. കുറേയധികം സിനിമകളുടെ പരാജയത്തിനു ശേഷം മമ്മൂട്ടി വിജയപാതയില്‍ തിരിച്ചു വന്ന ചിത്രം കൂടിയായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്’.
Post Your Comments