വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന നടിയാണ് നോറ ഫത്തേഹി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം അണിഞ്ഞ ഒരു വസ്ത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു നടി പൊതു ഇടത്തിൽ എത്തിയത്. തുടർന്ന് നടിയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
ശരീരും മുഴുവന്‍ തുറന്നു കാണിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ പൊതുവേദിയില്‍ ധരിക്കാനുള്ളതല്ലെന്നും ഫാഷന്‍ എന്ന പേരില്‍ എന്തു വൃത്തികേടും കാണിക്കാമെന്ന് കരുതരുത് എന്നുമാണ് വിമര്‍ശനങ്ങള്‍.
മുംബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന നോറയെ ഫോട്ടോഗ്രാഫേഴ്സ് വളയുകയായിരുന്നു. ഇതോടെ താരം വണ്ടിയില്‍ നിന്നും ഇറങ്ങി ഫോട്ടോയ്ക്കായി നിന്നു കൊടുക്കുകയായിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഡബിള്‍ ബാരല്‍, കായംകുളം കൊച്ചുണ്ണി എന്നീ മലയാള ചിത്രങ്ങലില്‍ താരം വേഷമിട്ടിട്ടുണ്ട്.
Post Your Comments