ദുബായ്: ഭാവിയിൽ മലയാള സിനിമയുടെ കേന്ദ്രമാവുക ദുബായ് ആയിരിക്കുമെന്ന് നടൻ പൃഥ്വിരാജ്. യു.എ.ഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബായ് എന്നും അദ്ദേഹം പറഞ്ഞു. ഗോൾഡൻ വിസ സര്‍ക്കാര്‍ നല്കിയ അംഗീകാരമാണെന്നും അത് സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
‘മലയാളികളുടെ രണ്ടാം വീടാണ് ദുബൈ. അത് അടിവരയിടുന്നതാണ് ഇത്തരം നടപടികള്‍. ഭാവിയില്‍ മലയാള സിനിമയുടെ കേന്ദ്രമാകും ദുബൈ. ഇത് മലയാള സിനിമക്ക് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. അനേകം മലയാള സിനിമകള്‍ ഷൂട്ട് ചെയ്യുന്ന സ്ഥലമാണ് ദുബൈ. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഇവിടെ നടക്കുന്നുണ്ട്. ഇതിനെല്ലാം പ്രോല്സാഹനമേകുന്നതാണ് ദുബൈയുടെ തീരുമാനം. കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഇത്തരം നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. ഇത് സിനിമക്ക് ഏതു തരത്തില്‍ ഗുണം ചെയ്യും എന്നത് തുടര്‍ നടപടികളിലൂടെയും ചര്‍ച്ചകളിലൂടെയും ഉരുത്തിരിഞ്ഞു വരേണ്ട കാര്യങ്ങളാണ്’ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
നേരത്തെ, മമ്മൂട്ടി, മോഹൻലാൽ, നൈല ഉഷ, ദുൽഖർ സൽമാൻ, ടോവിനോ തോമസ് തുടങ്ങിയവർക്കും ദുബായ് ഗോൾഡൻ വിസ നൽകിയിരുന്നു.
Post Your Comments