CinemaGeneralLatest NewsMollywoodNEWS

ഭാവിയിൽ മലയാള സിനിമയുടെ കേന്ദ്രമാവുക ദുബായ്: പൃഥ്വിരാജ്

ദുബായ്: ഭാവിയിൽ മലയാള സിനിമയുടെ കേന്ദ്രമാവുക ദുബായ് ആയിരിക്കുമെന്ന് നടൻ പൃഥ്വിരാജ്. യു.എ.ഇയുടെ പത്ത്​ വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ രണ്ടാമത്തെ വീടാണ് ദുബായ് എന്നും അദ്ദേഹം പറഞ്ഞു. ഗോൾഡൻ വിസ സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണെന്നും അത്‌ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും പൃഥ്വിരാജ്​ പറഞ്ഞു.

‘മലയാളികളുടെ രണ്ടാം വീടാണ്​ ദുബൈ. അത്​ അടിവരയിടുന്നതാണ്​ ഇത്തരം നടപടികള്‍. ഭാവിയില്‍ മലയാള സിനിമയുടെ കേന്ദ്രമാകും ദുബൈ. ഇത്​ മലയാള സിനിമക്ക്​ ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. അനേകം മലയാള സിനിമകള്‍ ഷൂട്ട്​ ചെയ്യുന്ന സ്​ഥലമാണ്​ ദുബൈ. പോസ്​റ്റ്​ പ്രൊഡക്ഷന്‍ ജോലികളും ഇവിടെ നടക്കുന്നുണ്ട്​. ഇതിനെല്ലാം പ്രോല്‍സാഹനമേകുന്നതാണ്​ ദുബൈയുടെ തീരുമാനം. കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഇത്തരം നടപടികള്‍ അഭിനന്ദനാര്‍ഹമാണ്​. ഇത്​ സിനിമക്ക്​ ഏതു തരത്തില്‍ ഗുണം ചെയ്യും എന്നത്​ തുടര്‍ നടപടികളിലൂടെയും ചര്‍ച്ചകളിലൂടെയും ഉരുത്തിരിഞ്ഞു വരേണ്ട കാര്യങ്ങളാണ്​’ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

നേരത്തെ, മമ്മൂട്ടി, മോഹൻലാൽ, നൈല ഉഷ, ദുൽഖർ സൽമാൻ, ടോവിനോ തോമസ് തുടങ്ങിയവർക്കും ദുബായ് ഗോൾഡൻ വിസ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button