
ഇന്ന് 71 ആം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മുന്‍പ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്റെ ആശംസ.
‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്വ്വേശ്വരന് ആരോഗ്യവും സന്തോഷവും വിജയവും നല്കട്ടെ’, മോഹന്‍ലാല്‍ കുറിച്ചു.
പിറന്നാൾ പ്രമാണിച്ച് ഇന്ന് രാജ്യത്തൊട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കോവിഡ് വാക്സീന് നല്കാന് വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുണ്ട്. മോഹൻലാലിന് പുറമെ യുവനടനായ ഉണ്ണി മുകുന്ദനും മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുണ്ട്.
Post Your Comments