CinemaGeneralLatest NewsNEWS

തുടക്കത്തിൽ നല്ല പെണ്ണായിരുന്നു, സ്വയം നശിപ്പിച്ചു: റിമ കല്ലിങ്കലിനെതിരെ വിദ്വേഷകമന്റ്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭർത്താവും സംവിധായകനുമായ ആഷിക് അബുവിനൊപ്പം റഷ്യയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ റിമ പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങൾ വൈറലായതോടെ വിമർശനമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടർ. മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേൺ വേഷങ്ങൾ ധരിച്ച ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മോശമായ സന്ദേശം സമൂഹത്തിന് നൽകുന്നു എന്ന തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

Read Also:- ഡേറ്റിംഗ് എന്ന ആശയത്തോട് താൽപര്യമില്ല, നാച്ചുറൽ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം: പ്രയാഗ മാർട്ടിൻ

മുസ്ലിമിന്റെ പേരും ചാത്തൻ കോലം എന്നാണ് ചിത്രത്തിന് താഴെ ഒരാൾ കമന്റ് ചെയ്തത്. പിന്നാലെ നിരവധി ആളുകൾ ഈ കമന്റിന് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കമന്റുകൾ സാധാരണ മറുപടി നൽകുന്ന റിമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘തുടക്കത്തിൽ നല്ല പെണ്ണായിരുന്നു. സ്വയം നശിപ്പിച്ചു’ ‘ബീഫ് ലെഗ് പീസ് കടയിൽ തൂക്കി വെച്ചിരിക്കുന്നത് പോലെയുണ്ട്’. ‘സോഷ്യൽ മീഡിയയിൽ ഫെമിനിസം ചർദ്ദിക്കുന്ന സമയം ജിമ്മിൽ പോയാൽ ഉപകാരമായേനെ’ എന്നിങ്ങനെയാണ് റിമയുടെ ഫോട്ടോകൾക്ക് വന്ന കമന്റുകൾ.

shortlink

Related Articles

Post Your Comments


Back to top button