പ്രേക്ഷക മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ദിലീപും നെടുമുടി വേണുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇഷ്ടം’ എന്ന സിനിമ. മലയാളികളുടെ പ്രിയ നടി നവ്യ നായരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇഷ്ടം. അച്ഛന്റെ നഷ്‌ടമായ പ്രണയം സാഷാത്കരിച്ച് നൽകുന്ന മകന്റെ കഥയാണ് ചിത്രം പറയുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഒരുക്കിയത് കലവൂർ രവികുമാറായിരുന്നു. ഇപ്പോഴിതാ സിനിമയിൽ ദിലീപിന് പകരം ആദ്യം തീരുമാനിച്ചത് നടൻ കുഞ്ചാക്കോ ബോബൻ ആയിരുന്നു എന്ന് പറയുകയാണ് കലവൂർ രവികുമാർ. മനോരമയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കലവൂർ രവികുമാറിന്റെ വാക്കുകൾ
‘കുഞ്ചാക്കോ ബോബനെയായിരുന്നു ആദ്യം നായകനാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തിരക്കഥ പൂർത്തിയായി വന്നപ്പോൾ ദിലീപ് ചെയ്താൽ നന്നാകുമെന്നു തോന്നി. അങ്ങനെ നായകനായ പവന്റെ വേഷത്തിലേക്ക് ദിലീപ് വന്നു. പവന്റെ അച്ഛനായ കൃഷ്ണൻകുട്ടി മേനോനായി നെടുമുടി വേണുവിനെയും സുഹൃത്ത് നാരായണനായി ഇന്നസന്റിനെയും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. ശ്രീദേവി ടീച്ചറായി പുതിയൊരു മുഖത്തെ കൊണ്ടുവരാൻ തീരുമാനിച്ചു. അങ്ങനെയാണ് ജയസുധയിലേക്കെത്തുന്നത്.
സിനിമയിലെ കോമഡി ഇത്രയധികം വർക്കൗട്ടാകാൻ സഹായിച്ചത് ദിലീപ്– ഇന്നസന്റ്– നെടുമുടി കൂട്ടുകെട്ടു തന്നെയാണ്. തൃശൂരിൽ വച്ചായിരുന്നു ചിത്രീകരണം’.
Post Your Comments