മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് പ്രയാഗ മാർട്ടിൻ. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. ഒരു റിലേഷൻഷിപ്പിനെ കുറിച്ചോ പാർട്ണറെ കുറിച്ചോ ഒന്നും താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും നിലവിൽ കരിയറിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും പ്രയാഗ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘പ്രണയം സിനിമയോടാണ്. ഡേറ്റിംഗ് എന്ന ആശയത്തോട് താൽപര്യമില്ല. സ്വാഭാവികമായി അത് നടക്കുകയാണെങ്കിൽ നടന്നോട്ടെ. നാച്ചുറൽ ബോണ്ടിങ് കെമിസ്ട്രിയാണ് എനിക്കിഷ്ടം. ഡേറ്റിങ്ങിനു വേണ്ടി ഒരു പാർട്ണറെ കണ്ടെത്തുന്നതിനോടോ, എന്തുകൊണ്ട് ഡേറ്റിംഗ് ആയിക്കൂടാ എന്ന് ചോദിച്ചു ഇറങ്ങുന്നതിനോടോ എനിക്ക് യോജിപ്പില്ല’.
Read Also:- ആർ ബാലകൃഷ്ണ പിള്ള കള്ളനെന്ന് വിനായകൻ: വൈറലായതോടെ കമന്റ് പിൻവലിച്ചു
‘എനിക്ക് അത് താൽപര്യമില്ലെന്ന് മാത്രമേയുള്ളൂ. അതിനോട് യോജിക്കുന്ന ഒരുപാട് പേരുണ്ടാകും. ഞാൻ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയില്ല. എന്റെ ശരി മറ്റുള്ളവർക്ക് തെറ്റായിരിക്കും. ഒരു നടിയെന്ന നിലയിൽ സ്ക്രീനിങ് റൊമാന്റിക് വൈബ് കൊണ്ടുവരാൻ എനിക്ക് സാധിക്കും. റിയൽ ലൈഫിൽ റൊമാൻസ് കാണിക്കുന്ന കാര്യത്തിൽ ഞാൻ ഷൈയാണ്’ പ്രയാഗ പറഞ്ഞു.
Post Your Comments