ഗായിക സയനോര ഫിലിപ്പിനൊപ്പം സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ ചുവടുവച്ച ഒരു നൃത്ത വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. സയനോരയ്ക്കൊപ്പം അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശന്, ഷഫ്ന നിസാം, മൃദുല മുരളി, ശില്പ ബാല എന്നിവരായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാൽ നിരവധി വിമർശനങ്ങളാണ് വീഡിയോയ്ക്ക് നേരെ വന്നത്. കൂടുതലും സയനോരയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു.
ഇതിനെതിരെ തന്റെ സോഷ്യൽ മീഡിയയിലൂടെ സയനോര പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ താൻ നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് സയനോര.
സയനോരയുടെ വാക്കുകൾ:
‘ഞാന്‍ എന്ത് വേഷം ധരിക്കണമെന്നത് എന്റെ കംഫര്‍ട്ട് മാത്രമല്ല എന്റെ ഇഷ്ടം കൂടിയാണ്. ഞങ്ങള്‍ സുഹൃത്തുക്കളുടെ ഡാന്‍സ് വീഡിയോ വൈറലായ ശേഷം ബിക്കിനിയിട്ടായിരിക്കും അടുത്ത വരവെന്ന് ചിലര്‍ പരിഹസിച്ചു കണ്ടു. വന്നു കൂടായ്കയില്ല എന്നാണ് എന്റെ ഉത്തരം. എന്തേ, കറുത്ത തടിച്ച സ്ത്രീകള്‍ക്ക് ട്രൗസറും ബിക്കിനിയുമിട്ടൂടെ. വെളുത്തുമെലിഞ്ഞ സ്ത്രീകള്‍ മാത്രമേ അവര്‍ക്കിഷ്ടമുള്ള വേഷം ധരിക്കാവൂ എന്നുണ്ടോ. ഞാൻ ഷോട്ട്സും സ്ലീവ്ലെസ്സുമെല്ലാം ഇടുന്നത് വള്ഗറാണെന്നാണ് ചിലര്‍ പറയുന്നത്. എനിക്കെന്റെ ശരീരം വള്‍ഗറല്ല. ഞാന്‍ എന്റെ ശരീരത്തെ സ്നേഹിക്കുന്നു, ആലിംഗനം ചെയ്യുന്നു.
നീ ഒരു അമ്മയല്ലേ ഇങ്ങനെ തുടകാണിക്കുന്ന വസ്ത്രം ധരിക്കാമോ എന്നാണ് പലരുടെയും ചോദ്യം. അമ്മയ്ക്കെന്താ കുഴപ്പം . അമ്മയായാല്‍ ഒരു സ്ത്രീ അവരുടെ വ്യക്തിത്വവും താത്പര്യവും മാറ്റണമെന്നാണോ. എന്നെ താങ്ങിനിര്‍ത്തിയ കാലുകലും തുടകളും എനിക്ക് ഇഷ്ടമാണ്. അതിലേക്ക് ലൈംഗിക കാഴ്ച നാം കൊണ്ടുവരുന്നതെന്തിനാണ്. സ്ത്രീയുടെ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്തതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്’ എന്നും സയനോര പറഞ്ഞു.
Post Your Comments